മാസ്കുലിന്‍ ചിന്തകള്‍
അവനൊരു പുരുഷനായിരുന്നു,എങ്കിലും അവന് പ്രണയിച്ചത് അവനെത്തന്നെയായിരുന്നു.യവന
കഥയിലെ നാര്‍സിസസിനെപ്പോലെ.നാര്‍സിസസ് അതിസുന്ദരനായിരുന്നു.സ്വന്തം രൂപസൗന്ദര്യത്തില്‍
മാത്രം ആനന്ദം കണ്ടിരുന്ന അയാള്‍ ദിവസവും തന്റെ പ്രതിബിംബത്തെ പ്രണയിച്ചു
കൊണ്ടേയിരുന്നു.
അവനും അങ്ങനെ തന്നെ ആവുകയായിരുന്നു,ഓരോ ദിവസം കഴിയുന്തോറും, അതും അറിഞ്ഞു
കൊണ്ട് തന്നെ.ദിവസം മുഴുവന്‍ കണ്ണാടിയില്‍ തന്റെ സൗന്ദര്യം ആസ്വദിക്കുന്നത് അവന്
പതിവാക്കിയിരുന്നു.ഓരോ ഏറ്റക്കുറച്ചിലുകളും അവനെ പരിഭ്രാന്തനാക്കി.
അവന് കാര്യമായി വലിയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ
ഉണ്ടായിരുന്നില്ലാ.വിജയമെന്നത് ഒരു സ്വപ്നവും ഒരിക്കലും നടക്കാത്ത ബാലി
കേറാമലയുമായിരുന്നു അയാള്‍ക്ക്..
മഴയുള്ള ഒരു രാത്രിയില്‍ കണ്ണാടി നോക്കികൊണ്ടിരുന്ന അവനു തന്റെ
രൂപമാറ്റങ്ങള്‍ വിശ്വസിക്കാനായില്ല.ഒരൊറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ അവന്റെ സൗന്ദര്യ
സങ്കല്‍പ്പങ്ങള്‍ അവനെ കടപുഴക്കിയെറിഞ്ഞു.പുറത്തെ മഴയിലേക്കവനിറങ്ങി നടന്നു. മഴ അവന്റെ
ശരീരത്തെ അലിയിച്ചു കളഞ്ഞു.പിന്നീട് പെയ്ത ഓരോ മഴത്തുള്ളികളിലും അവന്റെ രൂപം
തെളിഞ്ഞു വന്നു.അവ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു,അത് നിന്നെ നോക്കിയാണ്.
വീണ്ടുമൊരു നാര്‍സിസസ്
പിറക്കാതിരിക്കട്ടെ........
Narcissistic
personality disorder:Narcissistic personality disorder is
a condition in which people have an inflated sense of self-importance and an
extreme preoccupation with themselves. The causes of this disorder are unknown.
An overly sensitive personality and parenting problems may affect the
development of this disorder.
Masculinity is possessing qualities or
characteristics considered typical of or appropriate to a man. The term can be
used to describe any human, animal or object that has the quality of being
masculine. When masculine is used to describe men, it can have degrees of comparison—more
masculine, most masculine.
No comments:
Post a Comment