Friday 27 July 2012



ഉന്മാദകാണ്ഡം  (ഒരു വട്ടന്‍റെ ലോകം)


       വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഒരു പുസ്തകം വായിച്ചതിനു ശേഷം തുടങ്ങിയതാണിത്,ഒരാശയം.പുള്ളിക്കാരന്‍ ‘വട്ടന്മാരുടെ ആസ്പത്രിയില്‍’ കിടന്നിട്ടുണ്ടത്രേ..!!!കുറച്ചു കാലം.ശാന്തസുന്ദരമായ ഭ്രാന്തിനു ചികില്‍സിക്കാന്‍ വേണ്ടി.അവിടെയാണെങ്കില്‍ കഥയെഴുതാന്‍ വേണ്ടത്ര ഊര്‍ജ്ജം കിട്ടുമത്രേ.എനിക്കുമൊരു ആഗ്രഹം ഇല്ലാതില്ല.നാട്ടിലാണെങ്കില്‍ ‘വട്ടാസ്പത്രികള്‍’ (ഭ്രാന്താസ്പത്രി എന്നും പറയാം) നിറയെ ഉണ്ട് താനും.

       അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ കുറെ കാലങ്ങളായി ആളുകള്‍ക്ക് എന്നെ പറ്റിയുള്ള മതിപ്പ് എങ്ങനെയുണ്ടെന്നു ഞാനൊന്ന് വിലയിരുത്തിയത്. (സാമ്പത്തികശാസ്ത്രം പഠിച്ചത് കൊണ്ട് അത് വളരെ എളുപ്പമാണ്) ഒരാളോട്(???)പ്രണയമുണ്ടായിരുന്നു.അതിനെപ്പറ്റി അവളോട്‌ എന്തെങ്കിലും പറഞ്ഞാല്‍,അപ്പോള്‍ മറുചോദ്യം ചോദിക്കും “ഡാ നിനക്ക് വട്ടാണോ?” അവിടെയാണ് തുടക്കം!! (എന്‍റെ ഒടുക്കവും)

        തലയില്‍ ആശയങ്ങളുടെ തള്ളിക്കയറ്റം,രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാ,അക്ഷരങ്ങള്‍ പ്രസവിക്കുന്നു,പ്രസവ വേദന സഹിക്കാന്‍ കഴിയുന്നില്ലാ...എന്നെങ്ങാന്‍ ചങ്ങാതിമാരോട് പറഞ്ഞാല്‍(( ((ഏഴടി വളര്‍ന്നവനും പള്ളീലച്ചനാവാന്‍ പോയോനും വിഘ്നവുമടക്കം അഞ്ചെണ്ണമുണ്ട് ഉറ്റചങ്ങാതിമാര്‍))) )അവരും ചോദിക്കും “ഡാ നിന്‍ക്ക് വട്ടായീന്നാ തോന്നണെട്ടാ” അപ്പോള്‍ കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്,എനിക്ക്.

         വീട്ടിലെങ്ങാനും പറഞ്ഞു പോയാല്‍ കഴിഞ്ഞു കഥ “അമ്മാ ഇനിക്ക് കൊറച്ച്ആശയങ്ങള് മനസ്സില് ഇണ്ട്,ജോലി മാറ്യാലൊന്ന് വിചാരിക്ക്യാ...വേറെന്തെങ്കിലും creative ആയി ചെയ്യണം ന്ന് ണ്ട്...”
“നിനക്ക് വട്ടണ്‌”...(കഴിഞ്ഞു)

          ഇതു വേറൊരു കഥയാണ്‌,ഇതിനിടക്ക് എനിക്ക് പടം പിടിക്കുന്നതില്‍((9(((((((((()"".... (((( cinema and photography) കമ്പം കയറി.ഒരു മഹാ ആശയമാണ്, ഇംഗ്ലീഷ്കാരുടെ വരവോടെ നമ്മുടെ നാട്ടിലുണ്ടായ ഒരു ഭക്ഷണ രീതിയെ പറ്റി ഒരു ചലച്ചിത്രം ഉണ്ടാക്കണമെന്ന (ഇതൊരു മണ്ടന്‍ ആശയമായി തോന്നാം) ഒരാഗ്രഹം.നമ്മുടെ ‘മദ്രാസ്‌ പട്ടണം’ പോലൊരു പടം.ഈ കാര്യം ‘തടിയ’നോടോന്നു സൂചിപ്പിച്ചു.(ഇവിടടുത്തിരിപ്പുണ്ടേ.....ഡാ തടിയാ....എന്‍റെ ചേട്ടനാണ്) ഇതു കേട്ട പാടെ പുള്ളിക്കാരന്‍ ഒരഞ്ചു മിനുറ്റ് ചിരിച്ചു,വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്തും(ഭാഗ്യം കൊണ്ടാ ഞാന്‍ രക്ഷപ്പെട്ടത്) ചിരി കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു “ഡാ നിന്‍ക്ക് വട്ടണ്,ഒരു നല്ല ഡോക്ടറെ കാണ് ട്ടാ..” (ചേട്ടത്തി psychologist ആണേ..അവനതല്ല അതിനപ്പുറവും പറയും...ആഹ് അത് പോട്ടെ) അങ്ങനെ ആ കഥയും ശുഭം.

           ശരിക്കും എന്താ സംഭവിച്ചതെന്ന് തല പുകഞ്ഞാലോചിച്ചു.സാമ്പത്തിക ശാസ്ത്രത്തിലും,ഭക്ഷണ വിതരണ നിര്‍വഹണ ശാസ്ത്രത്തിലും (economics, hotel management and catering science) ഇതിന് ഉത്തരമുണ്ട്,അതിതാണ്..
“ഇവരൊന്നും സാഹിത്യകാരന്മാരെ കണ്ടിട്ടില്ലാ”അത് തന്നെ.
അതല്ലെങ്കില്‍ പിന്നെ എന്താണ് എനിക്ക്....... ശരിക്കും വട്ടായതാണോ..??അതോ.....

Wednesday 25 July 2012


കുപ്പിവളകള്‍


   കുപ്പിവളകിലുക്കം പോലെയായിരുന്നു അവളുടെ സംസാരം,കുപ്പിവളകള്‍ താഴെ വീണ് പൊട്ടിച്ചിതറുമ്പോഴും ഒരു താളമുണ്ടായിരുന്നു.അവളുടെ സ്വഭാവവുംഅതുപോലെ തന്നെ.നഷ്ട്ടപ്പെട്ടതിനെ വീണ്ടെടുക്കാനല്ല,വെറുമൊരു ഓര്‍മപെടുത്തലിനുവേണ്ടി മാത്രം അയാള്‍ ഇങ്ങനെ കുറിച്ചിട്ടു,

”ഇന്നെന്‍റെ മനസ്സില്‍ കുറച്ചു കുപ്പിവളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളും മാത്രം” 

Monday 9 July 2012


മാസ്കുലിന്‍ ചിന്തകള്‍


            അവനൊരു പുരുഷനായിരുന്നു,എങ്കിലും അവന്‍ പ്രണയിച്ചത് അവനെത്തന്നെയായിരുന്നു.യവന കഥയിലെ നാര്‍സിസസിനെപ്പോലെ.നാര്‍സിസസ് അതിസുന്ദരനായിരുന്നു.സ്വന്തം രൂപസൗന്ദര്യത്തില്‍ മാത്രം ആനന്ദം കണ്ടിരുന്ന അയാള്‍ ദിവസവും തന്‍റെ പ്രതിബിംബത്തെ പ്രണയിച്ചു കൊണ്ടേയിരുന്നു.

            അവനും അങ്ങനെ തന്നെ ആവുകയായിരുന്നു,ഓരോ ദിവസം കഴിയുന്തോറും, അതും അറിഞ്ഞു കൊണ്ട് തന്നെ.ദിവസം മുഴുവന്‍ കണ്ണാടിയില്‍ തന്‍റെ സൗന്ദര്യം ആസ്വദിക്കുന്നത് അവന്‍ പതിവാക്കിയിരുന്നു.ഓരോ ഏറ്റക്കുറച്ചിലുകളും അവനെ പരിഭ്രാന്തനാക്കി.

              അവന് കാര്യമായി വലിയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ലാ.വിജയമെന്നത് ഒരു സ്വപ്നവും ഒരിക്കലും നടക്കാത്ത ബാലി കേറാമലയുമായിരുന്നു  അയാള്‍ക്ക്‌..

                മഴയുള്ള ഒരു രാത്രിയില്‍ കണ്ണാടി നോക്കികൊണ്ടിരുന്ന അവനു തന്‍റെ രൂപമാറ്റങ്ങള്‍ വിശ്വസിക്കാനായില്ല.ഒരൊറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ അവന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ അവനെ കടപുഴക്കിയെറിഞ്ഞു.പുറത്തെ മഴയിലേക്കവനിറങ്ങി നടന്നു. മഴ അവന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.പിന്നീട് പെയ്ത ഓരോ മഴത്തുള്ളികളിലും അവന്‍റെ രൂപം തെളിഞ്ഞു വന്നു.അവ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു,അത് നിന്നെ നോക്കിയാണ്.

വീണ്ടുമൊരു നാര്‍സിസസ് പിറക്കാതിരിക്കട്ടെ........

Narcissistic personality disorder:Narcissistic personality disorder is a condition in which people have an inflated sense of self-importance and an extreme preoccupation with themselves. The causes of this disorder are unknown. An overly sensitive personality and parenting problems may affect the development of this disorder.

Masculinity is possessing qualities or characteristics considered typical of or appropriate to a man. The term can be used to describe any human, animal or object that has the quality of being masculine. When masculine is used to describe men, it can have degrees of comparison—more masculine, most masculine.